Friday 26 January 2018

പ്രൊഫൈൽ പിക്ചർ മാറ്റി രാജ്യസ്നേഹം പ്രകടിപ്പിക്കാനൊന്നും ഉദ്ദേശമില്ലാത്തതു കൊണ്ട് പറയാനുള്ളതങ്ങു പറഞ്ഞേക്കാം.

പാതിവെന്ത ഒരു ജനതയ്ക്ക് ലഭിച്ച മട്ടൻ ബിരിയാണിയാണ് ഇന്ത്യൻ ഭരണഘടന. വർഷം 67 കഴിഞ്ഞിട്ടും ആ ബിരിയാണി കഴിക്കാനുള്ള വേവ് ഈ ജനതക്കായിട്ടില്ല എന്നത് വേദനാജനകമാണ്. റേഷൻ വിഹിതത്തെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ പോകുന്നത് കാണുമ്പോൾ മനയ്ക്കലെ അരി തീർന്നതിനു നാടുവാഴിയെ മുഖം കാണിക്കാൻ പോകുന്ന കാരണവരെ ഓർമ്മവരുന്ന മാനസികാവസ്ഥ ഉള്ളത് സംഘികൾക്ക് മാത്രമല്ല ഇവിടുത്തെ പൊതുബോധം അത്തരത്തിലാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം എന്താണെന്നൊക്കെ പൊതുബോധം മനസിലാക്കാൻ ഇനിയും ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വരും. “കാശ് നൽകാതെ “ സർക്കാരിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും ഉൽപ്പന്നങ്ങളും സൗജന്യവും ഔദാര്യവും അല്ല അവകാശങ്ങൾ ആണെന്ന് ഈ ജനത മനസിലാക്കി എടുക്കാൻ കാലങ്ങളെടുക്കും.

ഇന്ത്യ എന്നത് പൊളിറ്റിക്കലി 1950 ജനുവരി 26 ന് നിലവിൽവന്ന എഴുതപ്പെട്ട ഒരു ഭരണഘടനയാൽ മാത്രം നിർവചിക്കപ്പെട്ടിട്ടുള്ള ഒരു പരമാധികാര രാഷ്ട്രമാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ സാങ്കേതികമായി ഈ ഭരണഘടന നടപ്പിലാക്കാനുള്ള ഒരു സംവിധാനമാണ് ഇന്ത്യ എന്ന രാഷ്ട്രം. സർക്കാരും പോലീസും പട്ടാളവും കോടതികളും ഒക്കെ അത് നടപ്പിലാക്കാൻ വേണ്ടി ഭരണഘടന സ്വയം വിഭാവനം ചെയ്തു പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾ മാത്രം. ആത്യന്തികമായി രാജ്യ സ്നേഹവും ദേശഭക്തിയുമൊക്കെ എത്തി നിൽക്കേണ്ടതും ആ “വിഗ്രഹത്തിലാണ് “ അല്ലാതെ ഇടയിലുള്ള പൂജാരിമാരിലല്ല. എന്നാല്‍ ഇത് മാറ്റമുണ്ടാകാന്‍ പാടില്ലാത്ത വിഗ്രഹല്ല നിരന്തരം ഇതേ ജനാധിപത്യ സംവിധാനങ്ങളില്‍ കൂടി ഭരണഘടന റീസ്ട്രക്ചര്‍ ചെയ്യപ്പെടുന്നുണ്ട്.

നെഹ്രുവിനു ശേഷം ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾക്ക് വലിയ വിലയൊന്നും നൽകാത്ത ഒരു കൂട്ടം ഭരണാധികാരികളിൽ കൂടി കൈമാറി വന്നപ്പോളും,അതിൽ ജനസംഘവും ഇന്ദിരയും ബിജെപി യും പോലുള്ള ദുരന്തങ്ങള്‍ ഒക്കെ ഉള്ളപ്പോഴും ഈ രാജ്യത്തെ ഇങ്ങനെ പൊതിഞ്ഞു സംരക്ഷിച്ചു പിടിച്ചത് അംബേദ്‌കറും ഭരണഘടനാ നിര്‍മാണ സഭയും വിഭാവനം ചെയ്ത ആ വിശുദ്ധ പുസ്തകമാണ്. 31% വോട്ട് മാത്രം നേടിയ പാർട്ടിയെ മുഴുവൻ പേരുടെയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലിയ എഴുതപ്പെട്ട ആ ഭണഘടനയാണ്. ⅔ ഭൂരിപക്ഷം നേടി ലോക്സഭയിൽ എത്തിയിട്ടും 56ഇഞ്ച്‌ നെഞ്ചുമായി മോഡിക്ക് ഈ രാഷ്ട്രത്തിന്റെ മൂല്യങ്ങളെ ഒന്ന് സ്പർശിക്കാൻ പോലും കഴിയാത്തത് ഇതേ ഭരണഘടന നൽകുന്ന കെട്ടുറപ്പ്കൊണ്ടാണ്.

ഇനി “ദേശസ്നേഹികളായ” സംഘികളോട്, നിങ്ങൾ പിന്തുടരുന്ന ആശയങ്ങളുടെ എല്ലാം എതിർ വാദങ്ങൾ കാണാൻ നിങ്ങൾ കമ്മ്യൂണിസ്റ്റ് മാന്യുഫെസ്റ്റൊ ഒന്നും പരതേണ്ട, ഇന്ത്യൻ ഭരണഘടനയുടെ ഒരു ക്യാപ്സൂള്‍ പതിപ്പ് എടുത്തു വായിച്ച് നോക്കിയാൽ മതി. അന്ധവിശ്വാസത്തിനെതിരെയും ശാസ്ത്രബോധം വളർത്താനും പ്രവർത്തിക്കേണ്ടത് ഒരു പൗരന്റെ കടമയായി പറയുന്നുണ്ട് അതിൽ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് അത് സംസാരിക്കുന്നുണ്ട്. സ്ത്രീകളുടെ സമത്വത്തെകുറിച്ച് അത് വാചാലമാകുന്നുണ്ട്. സഹിഷ്ണുതയാണ് അത് പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതൊന്നെടുത്തു വായിച്ച് നോക്കിയാൽ മറ്റുള്ളവരോട് പാകിസ്ഥാനിൽ പോകാൻ പറയുന്ന നിങ്ങൾ ഇവിടെ ജീവിക്കാൻ യോഗ്യരാണോ എന്ന് സ്വയം സംശയം തോന്നും.

ദേശീയഗാനം കേൾക്കുമ്പോൾ രോമം എഴുന്നേറ്റു നിന്നതുകൊണ്ടോ പട്ടാളക്കാരനു സല്യൂട്ട് അടിച്ചത് കൊണ്ടോ നാഴിയ്ക്കു നാൽപ്പതുവട്ടം ഭാരത് മാതാ കീ വിളിച്ചത് കൊണ്ടോ ഒന്നും രാജ്യസ്നേഹി ആകില്ല . അതിനു മിനിമം ഈ രാജ്യം എന്ന സംവിധാനം എന്താണെന്ന് മനസിലാക്കണം, അത് മനസിലാക്കിയാൽ നിങ്ങൾക്കൊരിക്കലും അതിനെ സ്നേഹിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.

1986ലെ ബിജോയ്‌ ഇമ്മാനുവേൽ, ദേശീയ ഗാന കേസിൽ സുപ്രീം കോടതി പറഞ്ഞത് ഓർമിപ്പിച്ചങ്ങു നിർത്തിയേക്കാം.

"Our tradition teaches tolerance

Our philosophy preaches tolerance

Our constitution practices tolerance

Let us not dilute it "

Friday 30 September 2016

Change is the truth. We can accept that change, otherwise we will extinct.

Thursday 29 September 2016

Beware of God

Past year, we are saw a board on the gate "Beware of dog". But the present we are saw a new board "Beware of God". Now in the world they have lot of God's are available. Like Christin God,Hindu God, Muslim God, etc... Why is so much of the Gods? I don't know. Some people killed human. The reason of every crime is God. Why god killed in human. Man can't find out the real God. The real God is our good mind. We love each other, then your a God. We help each other, then your a God. Yes, the real God is inside our mind not on the gate. They have one God. The name of that God is called "Love"

Wednesday 28 September 2016

Guru malayalam movie is quenched the religion.

      The began of the movie is blasting. Human killed human. Hindu killed muslim and musilm killed hindu. several people die at that religious war. Why human killed human, i don't know. They have only know we killed other religion because every murder is dedicated for god.
      The hero of the movie is Raguraman, he is hindu. And he committed to kill the muslim. Because his family killed by musilm in holy war. Raguraman escaped in the police force and he lived in the hiding place. That plce is a monastery. 
      This night Rugumanam and his friends is committed to a blast a musilm city. But he can't goan that war. Because guru has find out him. And Raguraman gone a blind valley. That valley everyone has blind. Raguraman meet a new friend in blind valley. At that valley know one can believe in vision. Because that valley sight is a blind faith. But his friend is believe in Raguraman, because he was saved in a soldier. 
      One day Raguraman ate in the inama fruit and his eye sight is down. That moment Raguraman is blind. And He said about all people, did not ate inama fruit, that fruit is the reason for your blindness. 
      Finally the soldier arrested in raguraman. Because Raguraman humiliate our holy fruit. The king sentenced death. The seed of inama fruit is the big poison. King judge to killed Ragurama in ate seed of inama fruit. 
      Raguraman ate seed of inama. And came back with his sight. Raguraman announced everyone " the seed of inama fruit is not a poison. It is the antidote of you blindness. know one has believed in Raguraman. Every people has believed the fruit of inama is poison. But Ramanakan is believed in raguraman. He and his girlfriend believed in Raguraman. Finally everyone has to belive raguraman. And Raguraman give the antidote of blindness. And offered the antidote to all of the fall of a clown. 
     That time the soldier arrested again Raguraman.  That time the people searche in Raguraman. Everyone came in palace. That time king recognized the seed of inama is the gift not in  the fruit. 
     Then Raguraman came in the monastery. And he find out we have to the same think. God and religion is the different. the religion hide the real God. Everyone saw only the religion not in the God. The God inside the our mind.   


Tuesday 27 September 2016

Everyone said i'm an idot. I know i'm not prefect man. But i'm did not belive in God because he has no significant evidance. I'm also belive in science. science is the truth, and science is the way. science has answered all the questions. You did not study science, then you don't fight against the science. Don't study about religious class, because religious studying unthinkable people.  If you join religion, then you are the bomb. the bomb has burn our world. 
All the Gods of the human creation. In accordance with the nature of God, the quality and the level and nature of God, the creator.

Monday 26 September 2016

Today i'm walking in the road. suddenly i saw a vision. it was so horrible. I'm thinked, why our society do this? I don't know. But my mind is said, the problem is not our society, the problem is our religion.