ഒരു വ്യക്തി സ്വന്തമായി ചെയാൻ അറയ്കുന്ന കാര്യങ്ങൾ പോലും അവൻ ബോധമില്ലാത്ത ആൾക്കൂട്ടത്തിൻറെ ഭാഗമാകുന്പോൾ ചെയും. തൻറെ ചെയ്തികളുടെ ഉത്തരവാധിത്വം സ്വയം ഏറ്റെടുക്കാതെ അൾക്കൂട്ടത്തെ ഏൽപ്പിക്കാം എന്ന സൌകര്യം ഉണ്ട്. അത് കൊണ്ടാണ് വ്യക്തികൾ ആൾക്കൂട്ടത്തിൻറെ ഭാഗമാകുന്പോൾ ഗർഭപാത്രം കുത്തികീറി ഭ്രൂണത്തെ പുറത്തെടുത്ത് ആഘോഷിക്കുന്നത്. ഇവിടെ അട്ടഹസിക്കുന്ന ഇവൻറെ മുന്നിൽ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിൽ അവൻ പിച്ചിചീന്തുമായിരുന്നു എന്ന് നിസംശയം പറയാം. യുക്തിയും, ചിന്തയും, മനുഷ്യത്തവും, പുരോഗമന ആശയങ്ങളും ഒക്കെ പലപ്പോഴും ആൾക്കൂട്ടങ്ങൾക്ക് അന്യമാണ്. എക്കാലത്തും ഒരു ന്യൂനപക്ഷമാണ് പുരോഗതിയുടെ ദീപം പേറിയിട്ടുള്ളത്
No comments:
Post a Comment